83 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി.

83 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേർ മരണപ്പെട്ടു. നിലവിൽ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 315 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 35 പേർ ഇതര ജില്ലകളിൽ ചികിത്സയിലാണ്.

രോഗബാധിതർ

മുട്ടിൽ സ്വദേശികൾ 19, മീനങ്ങാടി സ്വദേശികൾ 13, കണിയാമ്പറ്റ സ്വദേശികൾ 8, ബത്തേരി, മാനന്തവാടി 7 പേർ, മേപ്പാടി സ്വദേശികൾ 6, മുള്ളൻകൊല്ലി സ്വദേശികൾ 5, പുൽപ്പള്ളി, കൽപ്പറ്റ സ്വദേശികളായ 4 പേർ വീതം, അമ്പലവയൽ, തവിഞ്ഞാൽ സ്വദേശികൾ 2 പേർ വീതം, നൂൽപ്പുഴ, തൊണ്ടർനാട്, പനമരം, വൈത്തിരി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും കർണാടകയിൽ നിന്ന് വന്ന വാരാമ്പറ്റ സ്വദേശിയുമാണ് രോഗബാധിതരായത്.

രോഗമുക്തി നേടിയവർ

വൈത്തിരി സ്വദേശികൾ 8,പനമരം സ്വദേശികൾ 7, തവിഞ്ഞാൽ, നെന്മേനി 6 പേർ വീതം, മാനന്തവാടി 5 പേർ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേർ വീതം, മേപ്പാടി, ബത്തേരി 3 പേർ വീതം, തിരുനെല്ലി, മുട്ടിൽ, പൊഴുതന 2 പേർ വീതം, എടവക, കൽപ്പറ്റ, അമ്പലവയൽ, വെള്ളമുണ്ട, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്ന 9 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 235 പേർ

312 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 4410 പേർ

821 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 2546 സാമ്പിളുകൾ

ഇതുവരെ അയച്ചത് 112277 സാമ്പിളുകൾ

ഫലം ലഭിച്ചത് 111435

106226 നെഗറ്റീവും 5209 പോസിറ്റീവും