news
നരിക്കുനി നൻമണ്ട റോഡിലെ പെട്രോൾ പമ്പിന് മുമ്പിൽ തെങ്ങിൽ ജീവന് ഭീഷണിയായി നിൽക്കുന്ന ഭീമൻ കടന്നൽ കൂട്‌

നരിക്കുനി: പെട്രോൾ പമ്പിന് മുമ്പിൽ ചാലിയേക്കര താഴത്തെതെങ്ങിലുള്ള ഭീമൻ കടന്നൽകൂട് നാട്ടുകാർക്ക് ഭീഷണിയാകുന്നു. കരീ പറമ്പത്ത് പ്രദീപ് കുമാറിന്റെ തെങ്ങിൻ മുകളിലെ ഓലയിലാണ് കടന്നൽ കൂട് ഒരുക്കിയത്,


പെട്രോൾ പമ്പിലേക്ക് വരുന്നവരും നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും കടന്നുപോകുന്ന വഴിയരികിലെ തെങ്ങിലാണ് കൂടുള്ളത്. തൊട്ടടുത്ത് കെ.എസ്.ഇ.ബി ഓഫീസും നരിക്കുനി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടുമുണ്ട്.

തെങ്ങിന്റെ പച്ച ഓലയിൽ കടന്നൽ കൂട് കൂട്ടിയിട്ട് മാസങ്ങളായി. കൂട് വലുതാവുന്നതിനോടൊപ്പം തെങ്ങിന്റെ ഓല ഉണങ്ങി പഴുത്ത് വരികയും ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലുമാണ്. കടന്നലുകളുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസ്,​ നരിക്കുനി പഞ്ചായത്ത്,​ ഫയർഫോഴ്‌സ് ,​ ഫോറസ്റ്റ് തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകി