കോഴിക്കോട്: ബാലുശ്ശേരി താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി 18.58 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചതായി പുരുഷൻ കടലുണ്ടി എം.എൽ.എ അറിയിച്ചു.
പിണറായി സർക്കാർ വന്ന ശേഷമാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി, ഡയാലിസിസ് സെന്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചത്. കൂടുതൽ വികസനങ്ങൾ നടപ്പാക്കുന്നതു വഴി പാവപ്പെട്ടവർക്ക് മികച്ച ചികിത്സ നൽകാൻ കഴിയും.