പേരാമ്പ്ര : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുവാൻ വൈസ് പ്രസിഡന്റ്‌ മൂസ കൊത്തമ്പ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപങ്ങൾ 8 മുതൽ 2 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. ഞായറാഴ്ച സമ്പൂർണ പഞ്ചായത്ത് ലോക്കഡോൺ ആയിരിക്കും. ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ പുന സ്ഥാപിക്കാനും കടകളിൽ സാനിറ്റൈസർ, രജിസ്റ്റർ എന്നിവ നിർബന്ധമാക്കുവാനും തീരുമാനിച്ചു. വാർഡ് തല ആർ. ആർ.ടി കൾ സജീവമാകും.