akkitham
1974ൽ പി.പി ശ്രീധരനുണ്ണിയുടെ വിവാഹത്തിൽ പങ്കെടുത്ത അക്കിത്തം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. എൻ.എൻ കക്കാട് , ശ്രീധരനുണ്ണി എന്നിവരാണ് സമീപം

കോഴിക്കോട്: ആകാശവാണിയെ അകമഴിഞ്ഞു സ്നേഹിച്ചിരുന്നു അക്കിത്തം. തൊഴിലിടത്തിനുമപ്പുറം അദ്ദേഹത്തിന് സ്വന്തം നിലയമായിരുന്നു ആകാശവാണി.

കോഴിക്കോട് നിലയത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് അക്കിത്തം. നിലയത്തിനായുള്ള ഓരോ രചനയും അദ്ദേഹത്തിന് സർഗപ്രക്രിയ തന്നെയായിരുന്നു.

അക്കിത്തം കോഴിക്കോട് നിലയത്തിൽ ജോലി ചെയ്തിരുന്ന വർഷങ്ങൾ ആകാശവണിയുടെ സുവർണ കാലഘട്ടമായിരുന്നു. ഉറൂബ്, തിക്കോടിയൻ, എൻ. എൻ കക്കാട്, കെ. എ കൊടുങ്ങല്ലൂർ തുടങ്ങിയ പ്രതിഭകളുടെ കൂട്ടായ്മയുടെ കാലമായിരുന്നു അത്.

'കോഴിക്കോട് നിലയത്തിൽ 1969 ൽ ജോലിയ്ക്കെത്തിയപ്പോൾ അക്കിത്തത്തെ ആദ്യം ഒട്ടൊരു ഭയത്തോടെയാണ് കണ്ടിരുന്നതെന്ന് കവി പി.പി.ശ്രീധരനുണ്ണി പറയുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ധാരണ തിരുത്തേണ്ടി വന്നു. അദ്ദേഹം എല്ലാവരോടും സ്നേഹത്തോടെ, സമഭാവനയോടയാണ് പെരുമാറിയിരുന്നത്.

കോഴിക്കോട് ഗാന്ധി ഗൃഹത്തിലാണ് അദ്ദേഹത്തിന്റെ താമസം. വള‌രെ ലളിതമായ ജീവിതമായിരുന്നു . ഖാദി വസ്ത്രം മാത്രമെ ധരിക്കുകയുള്ളു. കുടുംബം നാട്ടിൽ തന്നെയായിരുന്നു. ശനിയാഴ്ച വീട്ടിൽ പോകും .തിങ്കളാഴ്ച രാവിലെ ജോലിയ്ക്കെത്തും. ഒഴിവുള്ള സമയങ്ങളിൽ സഹപ്രവർത്തകരുടെ വീടുകളിലും എത്തും. എവിടെയും സാഹിത്യചർച്ചയും കളിതമാശകളുമായി അദ്ദേഹം മുഴുവൻ പേരെയും കയ്യിലെടുക്കും: ശ്രീധരനുണ്ണി പറഞ്ഞു.

' ബലിദർശനം ' എന്ന കൃതിയുടെ പിറവിയുടെ കാരണവും അദ്ദേഹം വിവരിച്ചു. ഒരു ഓണക്കാലത്ത് ഉറൂബ് പറഞ്ഞു, ഒരു തുടർകവിത വേണമെന്ന് പറഞ്ഞു. അഞ്ച് ദിവസം തുടർച്ചയായി പ്രക്ഷേപണം ചെയ്യാനായി എഴുതിയ കവിതയാണ് ' ബലിദർശനം" എന്ന പേരിൽ പിന്നീട് പുറത്തിറങ്ങിയ പുസ്തകം.

എല്ലാ വിഷയങ്ങളിലും അക്കിത്തത്തിന് നല്ല അറിവുണ്ടായിരുന്നു. കവിത, പാട്ട്, നാടകം എന്നിവയൊക്കെ ആകാശവാണിക്ക് വേണ്ടി അദ്ദേഹം രചിച്ചിട്ടുണ്ട്. എല്ലാം ഒന്നിന് ഒന്ന് മികച്ചവ.

നീണ്ട 19 വർഷത്തെ കോഴിക്കോടൻ ജീവിതത്തിന് ശേഷമാണ്

1975 ൽ അദ്ദേഹം ആകാശവാണി തൃശൂർ നിയത്തിലേക്ക് സ്ഥലം മാറിപ്പോയത്.