കുറ്റ്യാടി : ജൽ -ജീവൻ പദ്ധതി നരിപ്പറ്റ പഞ്ചായത്തിൽ സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. വളരെ കാലമായി രൂക്ഷമായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല ,

പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി പേരാമ്പ്ര ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിയർക്ക് നരിപ്പറ്റ പഞ്ചായത്ത്‌ യു.ഡി.എഫ് പരാതി നൽകി.