road
പ്രസിഡൻസി റോഡിലെ വെള്ളക്കെട്ട്

പേരാമ്പ്ര: ഗതാഗതക്കുരുക്ക് പരിഹരിക്കാനായി മിനിബൈപാസ്, പോക്കറ്റ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ടൗൺ മേഖലയിലെ പോക്കറ്റ് റോഡുകൾ പലതും മെറ്റലിളകി തകർന്ന് ശോചനീയാവസ്ഥയിലാണ്. ഗതാഗതക്കുരുക്ക് നേരിടുന്ന പേരാമ്പ്രയിൽ പ്രദേശത്തെ പോക്കറ്റ് റോഡുകൾ ഗതാഗത യോഗ്യമാക്കിയാൽ ഒരു പരിധി വരെ
ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാവുന്നതാണ്. കുറ്റ്യാടി,​ കോഴിക്കോട് റോഡിലെ ഗതാഗത സ്തംഭനം കാരണം മെഡിക്കൽ കോളജ് ഉൾപെടെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങൾക്ക് എത്താൻ പ്രയാസമനുഭവിക്കുകയാണ് .പ്രസിഡൻസി റോഡ്, ഓഡിറ്റോറിയം റോഡ് എന്നിവയും തകർന്ന്
വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിലാണ്.