വടകര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ജൂനീയർ ബ്രിഗേഡുമാരായി പ്രവർത്തിക്കുവാൻ 528 കുട്ടികൾ അഴിയൂർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തു.
പരിപാടികളുടെ ഭാഗമായി ജില്ലാ കളക്ടർ എസ്.സാംബശിവറാവുവിന്റെ സന്ദേശത്തോടെ ഓൺലൈൻ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, നിർവ്വഹണ ഉദ്യോഗസ്ഥൻ രാജീവൻ, അദ്ധ്യാപകരായ കെ. ദീപുരാജ്, കെ.പി പ്രീജിത്ത് കുമാർ, ആർ.പി റിയാസ്, കെ സജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർ പരിപാടിയായി ഓൺലൈൻ ക്വിസ്, അനുഭവ രചന, പോസ്റ്റർ മത്സരങ്ങൾ എന്നിവ നടത്തും. വിടുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ജൂനിയർ ബ്രീഗേഡുമാർ റിപ്പോർട്ട് ചെയ്യും.