ഇന്ത്യൻ നേവിയിലെ രണ്ടു ദശാബ്ദ കാലത്തെ അനുഭവസമ്പത്തുമായി സർവിസിൽ നിന്നു വിരമിച്ച് നാട്ടിലെത്തിയ മറൈൻ എൻജിനിയർ പിന്നീട് അപ്രൂവ്ഡ് വാല്യുവർ എന്ന നിലയിൽ അഗ്രഗണ്യനായി മാറുകയായിരുന്നു. ഇൻഷുറൻസ്, മോട്ടോർ, എൽ.ഒ.പി പ്ലാന്റ് ആൻഡ് മെഷിനിറി എന്നിങ്ങനെ വിപുലമായ മേഖലകളിലെ സർവേയറായി ഖ്യാതി നേടിയ കോഴിക്കോട്ടുകാരൻ പി.മനോഹരൻ തനതുമുദ്ര ചാർത്തുകയായിരുന്നു മൂല്യനിർണയത്തിൽ. 1985ൽ ഇദ്ദേഹം കോഴിക്കോട്ട് ആരംഭിച്ച സാരംഗ് അസസേഴ്സിന് സാങ്കേതിക മേഖലയിൽ അതുകൊണ്ടുതന്നെ മുൻനിരയിലാണ് സ്ഥാനം.
സഹോദര സ്ഥാപനമായി സാരംഗ് അസോസിയേറ്റ്സ് ആൻഡ് കൺസൽട്ടന്റ്സുമുണ്ട്. വാഹന ഇൻഷുറൻസ് , വാഹന ആക്സിഡന്റ്, നിയമ പരിരക്ഷ , വാഹന  - ഭവന വായ്പകൾക്ക്  നിയമോപദേശം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ സ്ഥാപനത്തിലൂടെയാണ്.
തുടക്കം  ഇന്ത്യൻ  നേവിയിൽ
പിതാവ് ഊട്ടിയിൽ തഹസിൽദാർ ആയിരുന്നതിനാൽ പുളിക്കൽ മനോഹരന്റെ പ്രാഥമിക വിദ്യാഭ്യാസം ഊട്ടിയിലായിരുന്നു. ഹൈസ്കുളിന്  ശേഷം പി.യു.സി ചേർന്നിരുന്ന കാലത്താണ് ഇന്ത്യൻ നേവിയിലേക്കുള്ള സെലക്ഷൻ. അക്കാലത്ത് കമ്മ്യൂണിക്കേഷൻ സ്കിൽ മാത്രമായിരുന്നു സെലക്ഷന്റെ പ്രധാന മാനദണ്ഡം. ഊട്ടിയിലെ വിദ്യാഭ്യാസം ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. മുംബയിലും ലണ്ടനിലും ഇന്ത്യൻ നേവിയുടെ എയറോനോട്ടിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി (1965 - 1969) ഇന്ത്യൻ നേവിയിൽ പ്രവേശിക്കുന്നത്. ഐ.എൻ.എസ് വിക്രാന്തിൽ നിന്നായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. ജോലിയുടെ ഭാഗമായി വിവിധ  രാജ്യങ്ങൾ  സന്ദർശിച്ചു. എയറോനോട്ടിക്കൽ എന്നും കുട്ടികളെ ആകർഷിക്കുന്ന വിഷയമാണ്. എന്നാൽ ടെക്നോളജി ദിനംപ്രതി മാറുന്നതിനാൽ ജീവിതകാലം മുഴുവൻ പഠിച്ച് കൊണ്ടേയിരിക്കേണ്ടിവരുമെന്നാണ് മനോഹരൻ പറയുന്നത്. സർവീസിലിരിക്കെ എയർക്രാഷ് കോഴ്സുകളും ചെയ്തു. ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്  മാനേജ്മെന്റിൽ നിന്ന് എം.ബി.എ ബിരുദാനന്തര ബിരുദം നേടി. കാൺപുരിൽ  പോർ വിമാനങ്ങളുടെ വെപ്പൺ ഉപയോഗ പരിശീലനം ലഭിച്ചു. ഐ.എൻ.എസ്  നീലഗിരി കപ്പലിലും ജോലി ചെയ്തു. ഐ.എൻ.എസ് ഹിമഗിരി ,ഉദയഗിരി, താരഗിരി, വിന്ധ്യഗിരി  എന്നീ കപ്പലുകളിൽ ജോലി ചെയ്തു. കൊച്ചിയിലെ  എയറോനോട്ടിക്  ഇൻസ്റ്റിറ്റ്യൂട്ടിൽ  ഇൻസ്ട്രക്ടറായി ചുമതലയേറ്റു.
മുംബയ് എയർപോർട്ടിൽ ലെയ്സൺ ഓഫീസറായി 3 വർഷവും ഇന്ത്യൻ നേവിയുടെ സെക്യൂരിറ്റി വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ നേവിയിൽ നിന്ന്  എയർ എഞ്ചിനിയർ ഓഫീസറായിരിക്കെ വിരമിച്ചു. നാട്ടിൽ തിരിച്ചെത്തിയത്  മുതൽ തുടങ്ങിയതാണ് ഇൻഷുറൻസ് സർവെയർ ജോലി. മറൈൻ എൻജിനിയർ, ലാന്റ് സർവെയർ / വാല്യൂവർ, എൽ.ഒ.പി, ഇൻഷുറൻസ് സർവെയർ എന്നിവയും ചെയ്യുന്നു. കോടതിയിലെത്തുന്ന ചില ടെക്നിക്കൽ കേസുകൾക്ക് ഉപദേശ-നിർദ്ദേശങ്ങൾ നൽകാറുണ്ട്. നാല് മേഖലയിൽ സർവേയറായി ജോലി ചെയ്യുന്ന കേരളത്തിലെ ചുരുക്കം പേരുകളിൽ ഒന്നാണ് മനോഹരന്റേത്.
ആർക്കും മൂല്യനിർണയം നടത്താം
ബിരുദ യോഗ്യതയുള്ള ആർക്കും വാല്യുവർ ആവാം. അതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ് വാല്യൂസിൽ (ഐ.ഒ.വി) മെമ്പറായതിനുശേഷം  ഐ.ഒ.വി നടത്തുന്ന കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഐ.ഒ.വി എല്ലാ മാസവും കോഴ്സുകൾ നടത്തുന്നുണ്ട്. ഫെലോഷിപ്പ് കൊടുക്കാറുണ്ട്.
 ജീവിതചര്യയിൽ  കർക്കശക്കാരൻ
നേവിയിലുള്ളപ്പോൾ തുടങ്ങിയ ദിനചര്യകൾ 73ാം വയസിലും മുടക്കാൻ മനോഹരൻ തയ്യാറല്ല. അലോപ്പതി മരുന്നുകൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല. മധുരത്തോട് പ്രിയമുണ്ടെങ്കിലും നിയന്ത്രിക്കും. ഭക്ഷണം രണ്ട് നേരം മാത്രം. വായനയോടും എഴുത്തിനോടും പ്രിയമുള്ളതിനാൽ ധാരാളം വായിക്കുകയും എഴുതുകയും ചെയ്യും. ലോക്ക് ഡൗൺ കാലത്ത് കൊവിഡിനെക്കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട്. ലയൺസ് ക്ലബ് ഡിസ് ട്രിക്റ്റ് ചെയർമാനായി  25വർഷവും വാല്യുവേർസ്  അസോസിയേഷൻ ജില്ലാ ഭാരവാഹിയായും , കാലിക്കറ്റ് ചേമ്പർ ഒാഫ് കോമേഴ്സിന്റെ  ലൈഫ് ടൈം മെമ്പറും ഫെലോ മെമ്പറും കൂടിയാണ്്.
 സാരംഗ് അസ്സസ്സേർസ്
എപ്രൂവഡ് വാല്യൂയർ,ഇന്ത്യ ഗവൺമന്റ് സർവെയർ, ടെക്നിക്കൽ  അഡ്വൈസർ, മറൈൻ എൻജിനിയർ തുടങ്ങി നാല് സേവനങ്ങൾ ഒരേസമയം ലഭിക്കുന്ന കേരളത്തിലെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് സാരാംഗ് അസ്സസ്സേർസ്. ലക്ഷക്കണക്കിന് വാഹനങ്ങളുടെയും വിവിധ  ഉരുകളുടെയും, ബോട്ടുകളുടെയും മൂല്യനിർണയം ചെയ്തിട്ടുണ്ട്. ദിവസേന പത്തോളം മൂല്യനിർണയം നടത്തുന്നു. 300 കോടിയുടെ വാല്യൂഷൻ വരെ മനോഹരന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. കോഴിക്കോട്ടെ എല്ലാ ബോട്ടുകളുടെയും ഉരുകളുടെയും മൂല്യനിർണയം നടത്തിയത്  ഇദ്ദേഹമാണ്. 9.5 കോടിയുടെ ഉരുവിന്റെ മൂല്യനിർണയം നടത്തിയതാണ് ഏറ്റവും വലിയ ജോലി. ലക്ഷക്കണക്കിന്  രൂപ വിലയുള്ള ബോട്ടുകളും തോണികളും മൂല്യനിർണയം നടത്തിയിട്ടുണ്ട്. ജോലിയുടെ  ഭാഗമായി നിരവധി നിർധന കുടുംബങ്ങൾക്ക് സഹായ ഹസ്തമായിട്ടുണ്ട്  മനോഹരൻ. കേരളത്തിലെ ദേശസാത്കൃത ബാങ്കുകളും, സ്വകാര്യ ബാങ്കുകളുമായി അസോസിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്.
പൂജയും ജ്യോതിഷവും പഠിച്ചു
സർവീസിൽ നിന്ന് വിരമിച്ച ശേഷം പൂജാദികർമ്മങ്ങളും വിധികളും ശ്രവണവും മറ്റും സ്വായത്തമാക്കിയിട്ടുണ്ട്. പാലക്കാട്ടെ രാമാനന്ദ ആശ്രമത്തിൽ നിന്നാണ് പൂജാ വിധികൾ പഠിച്ചത്. പിതൃസഹോദരിയുടെ  പ്രജോദനമായിരുന്നു അതിന് പിന്നിൽ. ഒരു നേവിക്കാരൻ പൂജാരിയാവാൻ കുറച്ചധികം പരിശ്രമിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നത്. അതിനായി സംസ്കൃതവും, തമിഴ് ഭാഷയും പഠിച്ചു.കൂടുതൽ സമയം പൂജ പഠിക്കാനായി മാറ്റിവച്ചു. ജ്യോതിഷത്തിലും പൂജാവിധിയിലും അത്യാവശ്യം പ്രാവീണ്യമുണ്ട് .
അംഗീകാരം
1971 ൽ പാക്ക്  ബംഗ്ലാദേശ്  വിഭജന കാലത്തുണ്ടായ യുദ്ധത്തിൽ ഐ.എൻ.എസ് വിക്രാന്തിലൂടെ പങ്കെടുത്തതിന്  മനോഹരന് പശ്ചിം സ്റ്റാറായി സേവനാനന്തര ബഹുമതി ലഭിച്ചു
കുടുംബം
ഭാര്യ : സുധീര. മക്കൾ: സംഗീത, സന്ദീർ ( പരസ്യ നടനും മോഡലുമായി പ്രവർത്തിക്കുകയും , കൂടാതെ പിതാവിന്റെ ജോലിയിൽ പങ്കാളിയുമാണ് ), സാരംഗ്.