കുറ്റ്യാടി :നടുത്തോട് പാലം പണി അവസാന ഘട്ടത്തിൽ. മലയോര ഹൈവെ വഴി കടന്നു പോകുന്ന പാലത്തിന് ഒരു കോടി 80 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.
ജനുവരി 5നാണ് പാലം പണി എം.എൽ.എ ഉദ്ഘാടനം ചെയ്തത്.
ഇ.കെ വിജയൻ എം.എൽ.എ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി, വൈസ് പ്രസിഡന്റ് സി.പി ബാബുരാജ്, പി. രജിലേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: പി ഗവാസ് എന്നിവർ പാലം സന്ദർശിച്ചു.