sreekumaran-thambi

കോഴിക്കോട്: കെ.പി.എ.സി യുടെ നേതൃത്വത്തിൽ രൂപം നൽകിയ കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് ശ്രീകുമാരൻ തമ്പി അർഹനായി. 50, 000 രൂപയും ശില്പവും സാക്ഷ്യപത്രവുമടങ്ങിയതാണ് അവാർഡ്.

എം.ജയചന്ദ്രൻ, ഡോ.കെ.ഓമനക്കുട്ടി, കരിവെള്ളൂർ മുരളി എന്നിവരുൾപ്പെട്ട ജഡ്‌ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.

രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് പുരസ്‌കാരം നൽകുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളി, സെക്രട്ടറി ടി.വി. ബാലൻ എന്നിവർ പറഞ്ഞു.