പേരാമ്പ്ര: സമ്പർക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കഴക്കൻ മലയോരത്ത് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി .പേരാമ്പ്ര പഞ്ചായത്തിൽ 25, ചെറുവണ്ണൂർ 17, ചങ്ങരോത്ത് 12, ചക്കിട്ടപാറ 8 എന്നിങ്ങനെ 62 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
മെഡിക്കൽ ഷോപ്പുകളൊഴികെ പേരാമ്പ്ര ടൗൺ ഇന്നു മുതൽ 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. കൂത്താളി പഞ്ചായത്തിൽ ഉച്ചക്ക് 2 വരെ തുറന്ന് പ്രവർത്തിക്കും. ചങ്ങരോത്ത് പഞ്ചായത്തിലും കൂരാച്ചുണ്ടിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൂരാച്ചുണ്ട് പഞ്ചായത്ത് ആർ.ആർ.ടി യോഗം തീരുമാനിച്ചു. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നതിനായി കളക്ടർക്ക് ശുപാർശ നൽകി. നിയന്ത്രണങ്ങൾ ഒക്ടോബർ 17 മുതൽ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച് അവശ്യസാധനങ്ങളുടെ ഷോപ്പുകൾ രാവിലെ 9 ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവർത്തിക്കാം. മത്സ്യം, മാംസം, പാൽ ഇവയ്ക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകു.6 വരെ പാർസൽ സർവീസ് മാത്രമായി തുറക്കാം. ഓട്ടോറിക്ഷകൾ ഒറ്റ / ഇരട്ട അക്കങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഓടും.