covid

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 976 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 944 പേർക്കാണ് രോഗം ബാധിച്ചത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. 7331 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനം. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1,193 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,962 ആയി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ മൂന്ന് പേർക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയവരിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുറയൂർ സ്വദേശിയായ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് പോസിറ്റീവായി.


 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 339 (ബേപ്പൂർ,പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, എലത്തൂർ, കല്ലായി, ചെലവൂർ, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കൽ, മാങ്കാവ്, നെല്ലിക്കോട്,പുതിയറ, വേങ്ങേരി, ചേവായൂർ,മാത്തോട്ടം, ചക്കുംകടവ്, കോവൂർ, മീഞ്ചന്ത, പൊക്കുന്ന്, കൊളത്തറ, ഗോവിന്ദപുരം, നടക്കാവ്, അരക്കിണർ, ചേവായൂർ, കപ്പക്കൽ, പയ്യാനക്കൽ,മെഡിക്കൽ കോളേജ്, കോയ റോഡ്, വെസ്റ്റ്ഹിൽ, തിരുവണ്ണൂർ, മൂഴിക്കൽ, കോട്ടപ്പറമ്പ്, തങ്ങൾസ് റോഡ്, ചക്കിന്റകത്ത്, കോയ വളപ്പ്, കാരപ്പറമ്പ്, കുണ്ടുപറമ്പ്, നല്ലളം, മേത്തോട്ടുതാഴം, കോട്ടൂളി, ചെട്ടിക്കുളം, വയനാട് റോഡ്, മായനാട്,മെഡിക്കൽ കോളേജ് സൗത്ത്, പയ്യാനക്കൽ ),കൊയിലാണ്ടി 61,കുന്ദമംഗലം 55,വടകര 36,കോടഞ്ചേരി 29,കൊടുവളളി 30,മടവൂർ 26,ചോറോട് 30,ചെങ്ങോട്ടുകാവ് 25,ഉണ്ണിക്കുളം 18,ഏറാമല 20,തലക്കുളത്തൂർ 21,പയ്യോളി 16,പുതുപ്പാടി 14,കോട്ടൂർ 11,അരിക്കുളം 12,മേപ്പയ്യൂർ 11,ചേളന്നൂർ 10,മൂടാടി 9,അഴിയൂർ 7,തിക്കോടി 6,ഒഞ്ചിയം 7,രാമനാട്ടുകര 5,ചേമഞ്ചേരി 7,കിഴക്കോത്ത് 9,മണിയൂർ 7,മുക്കം 5,മാവൂർ 7, ഫറോക്ക് 7.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 11 (നടക്കാവ്, അരക്കിണർ, ഫ്രാൻസിസ് റോഡ്, റെയിൽവേ കോട്ടേജ്, വലിയങ്ങാടി), ചെങ്ങോട്ടുകാവ് 3,കിഴക്കോത്ത് 2,തിക്കോടി 2,വടകര 2,ചേളന്നൂർ 2,ചോറോട് 1,കൊയിലാണ്ടി 1,കുറ്റ്യാടി 1,ഒളവണ്ണ 1,ഒഞ്ചിയം 1,ഉള്ള്യേരി 1, വാണിമേൽ 1.