പയ്യോളി: ഹെൽത്ത് ഇൻസ്പെക്ടർ - പബ്ലിക് ഹെൽത്ത് നേഴ്സ് വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി 20-21 തീയതികളിൽ കരിദിനമാചരിക്കും. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ബി.എസ്.സി നഴ്സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജനസംഖ്യാനുപാതികമായി ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ മാരെ നിയമിക്കുക, ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്റ്റാറ്റ്യൂട്ടറി യൂണിഫോം അനുവദിക്കുക, പബ്ലിക് ഹെൽത്ത് നേഴ്സ്, ടെക്നിക്കൽ അസിസ്റ്റന്റ് പ്രമോഷൻ നടപ്പിലാക്കുക, സബ് സെന്ററുകളിൽ ഓൺലൈൻ വർക്കുകൾക്ക് അടിസ്ഥാന സംവിധാനങ്ങൾ ഏർപ്പെടുത്തുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കരിദിനം ആചരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ ചെയർപേഴ്സൺ ലത പറമ്പത്ത് അദ്ധ്യക്ഷയായി. ജില്ലാ കൺവീനർ കെ.ജയരാജൻ, ടി. ഷീബ, എൻ.പി ഹമീദ്,കെ. ജയലക്ഷ്മി, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.