പയ്യോളി: മണിയൂരിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. 100 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 15 പേർക്കും, ആർ.ടി.പി.സി.ആർ പരിശോധനയിൽ 28 പേർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം.
കണ്ടെയ്‌ൻമെന്റ് സോണിൽ കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള സമയം കടകൾ തുറക്കാം. അല്ലാത്ത വാർഡുകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ മാത്രമേ കടകൾ തുറക്കാവു.
കടകളിലും മറ്റ് സ്ഥാപനങ്ങളിലും സാനിറ്റൈസർ, സാമൂഹിക അകലം, കൃത്യമായി മാസ്ക്ക് ധരിക്കുക എന്നിവ ഉറപ്പു വരുത്തുവാനും, കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ പിഴ ഈടാക്കാനും, നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തിപ്പെത്തും.
കോർ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജയപ്രഭ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ബാലൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. ഗീത, കെ.വി സത്യൻ, ടി.കെമോളി, സെക്ടറൽ മജിസ്ട്രേറ്റ് ഡോ: സിജി, സെക്രട്ടറി എം.മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു എന്നിവർ പ്രസംഗിച്ചു.