fresh-cut
പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ബാലൻ നായർ ഫ്രെഷ് കട്ട് പ്രതിനിധിയിൽ നിന്ന് ഫ്രീസർ ബോക്സ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴി മാലിന്യ സംസ്ക്കരണത്തിൽ പുതുവഴി തേടി പെരുമണ്ണ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളെയും ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണ് തുടക്കമായത്. ഗ്രാമപഞ്ചായത്ത് പന്നീർകുളം ടൗണിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ബാലൻ നായർ ഫ്രെഷ് കട്ട് പ്രതിനിധിയിൽ നിന്ന് ഫ്രീസർ ബോക്സ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പ്രതീഷ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ചിക്കൻ വ്യാപാര സമിതി പ്രതിനിധികളായ പ്രതീപ് ജെ.പ്രഭു, ഫിറോസ് പൊക്കുന്ന്, എൻ.വി ചിക്കൻ സ്റ്റാൾ ഉടമ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിലായി മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്ന പഞ്ചായത്തിൽ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി മുഴുവൻ വീടുകളിലും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചുവരികയാണ്. ഹരിത കർമ്മ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിനായി വാർഡ് തലത്തിൽ മിനി എം.സി.എഫുകളും സ്ഥാപിച്ചിട്ടുണ്ട്.