ചീരാൽ : തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ കടിച്ചുകൊന്നു. പഴൂർ മുണ്ടക്കൊല്ലി കരുവള്ളി വട്ടകൊട്ടി രാഘവന്റെ കറവ പശുവിനെയാണ് ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെ കടുവ ആക്രമിച്ച് കൊന്നത്. 20 ലിറ്റർ പാൽ കറക്കുന്നതായിരുന്നു പശു.
തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിന്റെ കരച്ചിൽകേട്ട് വീട്ടുകാർ വീടിന് പുറത്ത് എത്തിയപ്പോഴേക്കും കടുവ പശുവിനെ വലിച്ച് ചാണകകുഴിയിൽ ഇട്ട് സമീപത്തെ തോട്ടത്തിലേക്ക് ഓടിപോയി. വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി. കടുവയാണ് പശുവിനെ പിടികൂടിയതെന്ന് സ്ഥിരീകരിച്ചു.
കറവപശുവിനെ കടുവ പിടികൂടിയതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരുടെ രോഷം വനം വകുപ്പിന് നേരെ തിരിഞ്ഞങ്കിലും ഡോക്ടർ നിർദേശിക്കുന്ന തുക പശുവിന്റെ ഉടമക്ക് നഷ്ടപരിഹാരമായി നൽകാമെന്നും, രാത്രികാലങ്ങളിൽ പ്രദേശത്ത് പട്രോളിംഗ് ഏർപ്പെടുത്താമെന്നും വനപാലകർ ഉറപ്പ് നൽകിയതോടെയാണ് ജനങ്ങൾ പിരിഞ്ഞുപോയത്. നഷ്ട്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഫോട്ടോ---പശു
കരുവള്ളിയിൽ കടുവ കൊന്ന പശു