cau

കോഴിക്കോട്: ക്ഷയരോഗമുക്ത കേരളം ലക്ഷ്യമാക്കിയുള്ള അക്ഷയ കേരളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിമാട്കുന്ന് ആശാഭവനിൽ എം.കെ രാഘവൻ എം.പി ആശാഭവൻ സൂപ്രണ്ട് മോളിക്ക് ഫാൽക്കൺ ട്യൂബുകൾ കൈമാറി നിർവഹിച്ചു. ടി ബി ഓഫീസർ ഡോ.പി.പി പ്രമോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

മികച്ച പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ എം.പി വിതരണം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി . അപ്പുക്കുട്ടൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവങ്ങി . കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഹസീന, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീജ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. കെ . എ അബ്ദുൾ സലാം സ്വാഗതവും ഷിജിത്ത് നന്ദിയും പറഞ്ഞു.