വടകര: ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിററി ആവശ്യപ്പെട്ടു. ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, ഇ.ടി.അയ്യൂബ്, വി.കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ, കെ. ഭാസ്കരൻ, കാസിം നല്ലോളി, എം.ഇസ്മായിൽ, സി.സുഗതൻ, വി.പി പ്രകാശൻ , എം.വി സെനീദ് എന്നിവർ പ്രസംഗിച്ചു.