pookad
പൂക്കാട് കലാലയത്തിൽ 38ാമത് സംഗീതോത്സവത്തിന് തുടക്കമിടുന്നു

കൊയിലാണ്ടി: പൂക്കാട് കലാലയം 38ാമത് സംഗീതോത്സവത്തിന് തുടക്കമായി . പ്രശസ്ത ഗാന രചയിതാവും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലുമായ ഡോ.ജയകുമാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കലാലയത്തിലൊരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സംഗീതമണ്ഡപത്തിൽ പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, നാടക സംവിധായകൻ മനോജ് നാരായണൻ എന്നിവർ ദീപം തെളിയിച്ചു. കലാലയം പ്രസിഡന്റ് യു. കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. , സെക്രട്ടറി ശിവദാസ് കാരോളി , കാശി പൂക്കാട്, കൺവീനർ എം പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ആദ്യ ദിനത്തിൽ മലബാർ സുകുമാരൻ ഭാഗവതർ മുപ്പത്തഞ്ച് വർഷം മുമ്പ് അവതരിപ്പിച്ച കച്ചേരി സംഗീതാസ്വാദകർക്ക് മുമ്പിലെത്തും. ഹരിപ്പാട് കെ.പി.എൻ പിള്ള, പുല്ലാങ്കുഴൽ വിദഗ്ദൻ ചാലക്കുടി എ.കെ. രഘുനാഥ്, പ്രൊഫ. കാവുംവട്ടം വാസുദേവൻ, രാമൻ നമ്പൂതിരി , കലാനിലയം ഹരി , സത്യൻ മേപ്പയ്യൂർ, അജിത്ത് നമ്പൂതിരി മുതലായവർ വിവിധ ദിവസങ്ങളിൽ കച്ചേരികൾ അവതരിപ്പിക്കും. കലാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭരതനാട്യം, ഗാന മഞ്ജരി എന്നിവയും സംഗീതോത്സവ വേദിയിൽ നടക്കും. പൂക്കാട് കലാലയം ഫേസ് ബുക്ക് പേജിലൂടെയാണ് പരിപാടികൾ പ്രേക്ഷകരിലെത്തിക്കുക . വിജയദശമി ദിനത്തിൽ വിവിധ കലാപഠന ക്ലാസുകളിലേയ്ക്ക് പ്രവേശനം ആരംഭിക്കും.