പയ്യോളി: 'കെ-റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി ഇരകളാക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം..എൽ.എ, എം.കെ. രാഘവൻ എം.പി എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കൾ ഇരിങ്ങൽ വലിയ കടവത്ത് നിവാസികളുടെ പരാതി കേൾക്കാനെത്തി.
എൻ സുബ്രമണ്യൻ, കെ. പ്രവീൺ കുമാർ, കെ. ബാല നാരായണൻ, പി. കുൽസു, മoത്തിൽ നാണു ,മഠത്തിൽ അബ്ദുറഹ്മാൻ, പടന്നയിൽ പ്രഭാകരൻ, ഇ.ടി പത്മനാഭൻ, എസ്.വി അബ്ദുള്ള, പുത്തുക്കാട്ട് രാമകൃഷ്ണൻ, സദ്കത്ത് കോട്ടക്കൽ കെ.ടി വിനോദൻ എന്നിവർ പങ്കെടുത്തു