കാവുംമന്ദം: മകന്റെ വിവാഹത്തിന്റെ സന്തോഷം പങ്കിടാൻ കിടപ്പ് രോഗിക്ക് ടെലിവിഷൻ സമ്മാനിച്ചു. ആരോഗ്യ പ്രവർത്തകയായ അന്നമ്മ തോമസും ഭർത്താവ് പുരക്കൽ തോമസുമാണ് മകന്റെ വിവാഹ ദിനത്തിൽ കിടപ്പ് രോഗിക്ക് ടെലിവിഷൻ നൽകിയത്.

ഗോത്ര വിഭാഗത്തിൽപ്പെട്ട കിടപ്പ് രോഗിക്ക് ആകെ ആശ്രയമായി ഉണ്ടായിരുന്ന ടെലിവിഷൻ കാലപ്പഴക്കം കൊണ്ട് കേടായത് പാലിയേറ്റീവ് പ്രവർത്തകർ സൂചിപ്പിച്ചപ്പോൾ ഈ കാര്യം ഇവർ ഏറ്റെടുക്കുകയായിരുന്നു. അന്നമ്മ തോമസിൽ നിന്ന് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് ബീന അജു ടെലിവിഷൻ സെറ്റ് ഏറ്റുവാങ്ങി. തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ആശാ വർക്കർ സുജാത തുടങ്ങിയവർ സംബന്ധിച്ചു.

കാവുംമന്ദം സ്വദേശികളായ അന്നമ്മ, തോമസ് ദമ്പതികളുടെ മകൻ അമൽ തോമസും അശ്വതി അഗസ്റ്റിനുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു.