
പേരാമ്പ്ര: പേരാമ്പ്ര സിൽവർ കോളേജ് അദ്ധ്യാപിക ശ്രുതി പ്രസൂൺ (33) നിര്യാതയായി.
പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രുതി ഇരട്ടക്കുരുന്നുകൾക്ക് ജന്മം നൽകി ഒരാഴ്ചയ്ക്കു ശേഷം ഹൃദയശസ്ത്രകിയയ്ക്ക് വിധേയയായിരുന്നു. വെന്റിലേറ്ററിൽ കഴിയവെ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
ഭർത്താവ് : പ്രസൂൺ പെരുവയൽ (ബെൻസ് കാർ, കോഴിക്കോട്). കൂത്താളിയിലെ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കല്ലാട്ട് മീത്തൽ ഒ.സി. നാരായണൻ നായരുടെയും ഇന്ദിരയുടെയും മകളാണ്. സഹോദരി: ശ്രേയ.