കൊയിലാണ്ടി: പൊലീസ് സ്റ്റേഷനിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ
സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുന്നു. 7 പേർ നിരീക്ഷണത്തിലാണ്. ജീവനക്കാരുടെ കുറവ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിച്ചതായി സി.ഐ. പറഞ്ഞു. നിസ്സാര കാര്യങ്ങൾക്ക് വരെ
നിരവധി ആളുകൾ സ്റ്റേഷനിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. സെക്ടർ മജിസ്ട്രേറ്റുമാരുടെ കൂടെ 7 പൊലീസുകാർ പോകുന്നതും സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.