ബാലുശ്ശേരി: കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും, ബാലുശ്ശേരി പഞ്ചായത്തും സെക്ടറൽ മജിസ്ടേറ്റിന്റെ നേതൃത്വത്തിൽ നടപടികൾ ഊർജ്ജിതമാക്കി.
വീടുകളിൽ ചികിത്സയിലുള്ള മുഴുവൻ പേർക്കും പ്രതിരോധ ചികിത്സാ മരുന്നുകളും, സ്വയം നിരീക്ഷണത്തിനുള്ളവർക്ക് പൾസ് ഓക്സീമീറ്ററും നൽകി.
സെക്ടറൽ മജിസ്ട്രേറ്റ് എം.പ്രസാദൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്, ജെ.എച്ച്.ഐ ഷാജീവ് കുമാർ, അദ്ധ്യാപകൻ എൻ.വി. ഇബ്രാഹിം പൊലീസ് ഓഫീസർ ടി.ടി.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാസ്ക് ധരിക്കാത്തതിനും സ്ഥാപനങ്ങളിൽ വിസിറ്റേഴ്സ് രജിസ്റ്റർ, സാനിറ്റൈസർ - കൈ കഴുകൽ സൗകര്യം എന്നിവ ഏർപ്പെടുത്താത്തവർക്കും കൊവിഡ് പ്രതിരോധ നിയമ ലംഘനം നടത്തിയവർക്കെതിരെയും കർശന നടപടികളെടുത്തു.