ബാലുശ്ശേരി : നന്മണ്ട 13 ൽ പട്ടാപകൽ യുവാവിനെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ മൂന്നുപേരെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. നന്മണ്ട കുത്തു കല്ലുള്ളതിൽ ജിതേഷ് (30), സുഹൃത്തുക്കളായ കണ്ണാടിപ്പൊയിൽ വലിയ വീട്ടിൽ മനുപ്രസാദ് (29), നന്മണ്ട വെള്ളച്ചാലിൽ അഭി ( 21 ) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരേ കൂടി പിടികൂടാനുള്ളതായി പൊലീസ് പറഞ്ഞു. ജിതേഷിന് ഒരുമിച്ച് ജോലി ചെയ്തതിലുള്ള പണം രജീഷിൽ നിന്ന് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് മർദ്ദന കാരണമെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസ് ചുമത്തിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.