മേപ്പാടി: കൊവിഡ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള വൈറോളജി ലബോറട്ടറി ഡി എം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം ജില്ലാകളക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിച്ചു.

ജില്ലയിലെ കൊവിഡ് പരിശോധനകൾക്ക് ഇപ്പോൾ കൂടുതലും ആശ്രയിക്കുന്നത്‌ കോഴിക്കോടിനെയാണ്. ഇതിനുള്ള കാലതാമസവും അധികചിലവുകളും ഇതോടെ നിയന്ത്രിക്കാനാകും.

നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസായിരിക്കും ഡിഎം വിംസിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. 4 മണിക്കൂർ എടുക്കുന്ന ഒരു ടെസ്റ്റ് സൈക്കിളിൽ 90 സാമ്പിളുകൾ വരെ പരിശോധിക്കാനാകും. മറ്റ്‌ വൈറോളജി ലാബുക്കളിൽ നിന്ന് വ്യത്യസ്തമായി മെഡിക്കൽവിദ്യാർത്ഥികൾക്ക് കൂടി പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടത്തെ ലാബിൽ ഒരുക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു.ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽസൂപ്രണ്ട് ഡോ. മനോജ് നാരായണൻ, വയനാട്പ്രസ്സ്‌ക്ലബ് പ്രസിഡന്റ് സജീവൻ, സെക്രട്ടറി നിസാം, മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപ്തി, കൊവിഡ് നോഡൽ ഓഫീസർ ഡോ. വാസിഫ് മായിൻ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8111881126.

......

ഡി എം വിംസ്‌ മെഡിക്കൽകോളേജിൽ ആരംഭിച്ച ആർ.ടി.പി.സി.ആർ ലാബിന്റെ ഉദ്ഘാടനം ജില്ലാകളക്ടർ ഡോ. അദീല അബ്ദുള്ള നിർവ്വഹിക്കുന്നു