കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിർമ്മാണം പൂർത്തിയാക്കിയ അഡ്വ.മത്തായി ചാക്കോ സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും. പാറക്കൽ അബ്ദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി, പി.ജി.ജോർജ്, പി.കെ.സജിത തുടങ്ങിയവർ പങ്കെടുക്കും.

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് ഓഡിറ്റോറിയം.