കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ആർ.ആർ.ടി യോഗം തീരുമാനിച്ചു. പക്രം തളം ചുരം റോഡിലുള്ള എല്ലാ കടകളും ഞായറാഴ്ചകളിൽ തുറന്ന് പ്രവൃത്തിക്കില്ല. ചുരം ഭാഗങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാനോ പാർക്ക് ചെയ്യാനോ പാടില്ല. കെ.എസ്.ആർ.ടി.സി ബസ്സുകൾ യാത്രക്കാരെ ഇറക്കാൻ മാത്രമെ നിർത്താൻ പാടുള്ളു. ചുരം ഭാഗങ്ങളിൽ സഞ്ചാരികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചു.