
കോഴിക്കോട് : കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവ് വന്നു തുടങ്ങിയില്ലെങ്കിലും ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ താഴ്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ 7557 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ രോഗം സ്ഥിരീകരിച്ചത് 751 പേർക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) 10. 57 ശതമാനം. സമ്പർക്കം വഴി വൈറസ് ബാധയുണ്ടായത് 718 പേർക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലായി ചികിത്സയിലുള്ളവരിൽ 983 പേർ കൂടി രോഗമുക്തരായി.
വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 11 പേർക്കും പോസിറ്റീവായി. ആറ് ആരോഗ്യ പ്രവർത്തകർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരുടെ ഉറവിടം വ്യക്തമല്ല.
ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,490 ആയി.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 173 (പുതിയറ, കാരപ്പറമ്പ്, എടക്കാട്, ചെറൂട്ടി റോഡ്, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, ഗോവിന്ദപുരം, ചെലവൂർ, എരഞ്ഞിപ്പാലം, കിണാശ്ശേരി, നല്ലളം, മേരിക്കുന്ന്, പൊറ്റമ്മൽ, മായനാട്, നടക്കാവ്, കൊളത്തറ, കല്ലായി, വട്ടാംപൊയിൽ, എലത്തൂർ, അശോകപുരം, നെല്ലിക്കോട്, കുതിരവട്ടം, മൂഴിക്കൽ, തിരുവണ്ണൂർ, ചേവരമ്പലം, മൊകവൂർ, ഇടിയങ്ങര, കുറ്റിച്ചിറ, അരക്കിണർ, കോട്ടൂളി, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, വേങ്ങേരി, ബേപ്പൂർ പോർട്ട്, നടുവട്ടം, മാത്തോട്ടം), ഒളവണ്ണ 57, കുന്ദമംഗലം 34, കൂരാച്ചുണ്ട് 29, ചാത്തമംഗലം 24, തിരുവള്ളൂർ 21, കൊടിയത്തൂർ 19, കൊയിലാണ്ടി 18, കൂത്താളി 18, കായക്കൊടി 16, ചെറുവണ്ണൂർ - ആവള 15, കാരശ്ശേരി 15, പെരുമണ്ണ 13, മാവൂർ 12, കുരുവട്ടൂർ 12, കൊടുവളളി 11, പയ്യോളി 11, നടുവണ്ണൂർ 10, വടകര 10, കുന്നുമ്മൽ 9, നാദാപുരം 9, ചോറോട് 8, പെരുവയൽ 8, വേളം 7, പുറമേരി 7, തൂണേരി 7, തിരുവമ്പാടി 6, എടച്ചേരി 6, തലക്കുളത്തൂർ 5, ഏറാമല 5, ഫറോക്ക് 5, കാക്കൂർ 5, കുറ്റ്യാടി 5, നന്മണ്ട 5, ചെക്യാട് 5, വളയം 5.
ഉറവിടം വ്യക്തമല്ലാത്തവർ
കൊയിലാണ്ടി 6, കുരുവട്ടൂർ 2, നരിക്കുനി 2, പയ്യോളി 2, കോഴിക്കോട് കോർപ്പറേഷൻ 1, അത്തോളി 1, ചാത്തമംഗലം 1, കാരശ്ശേരി 1, വടകര 1, പെരുമണ്ണ 1, കുന്ദമംഗലം 1.