 
ഫറോക്ക്: ഫറോക്കിന്റെ ചരിത്രപൈതൃകമായ ടിപ്പു സുൽത്താൻ കോട്ടയുടെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനും ജനകീയ യോഗം സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. കോട്ടയിലെ കാടുവെട്ടുന്നതിനും മാലിന്യങ്ങൾ നീക്കുന്നതിനും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി മുഖേനയും സേവനം പ്രയോജനപ്പെടുത്തും. യുവജന കലാ സാംസ്കാരിക സംഘടന പ്രവർത്തകരും കോട്ടയുടെ പരിസരം വൃത്തിയാക്കുന്നതിൽ സഹകരിക്കും.
വി കെ സി മമ്മദ് കോയ എം എൽ എ വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികൾക്കു പുറമെ സാമൂഹിക കലാ സാംസ്കാരിക സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്തു.
ഫറോക്ക് നഗരസഭാ ഹാളിൽ ഒരുക്കിയ യോഗത്തിൽ എം എൽ എ അദ്ധ്യക്ഷനായിരുന്നു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ. കൃഷ്ണരാജ് പര്യവേക്ഷണം സംബന്ധിച്ച് വിശദീകരിച്ചു.
നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ പി ആസിഫ്, യു സുധർമ്മ, കൗൺസിലർ മുഹമ്മദ് ഹസ്സൻ, വിവിധ സംഘടനകളുടെ പ്രതിനിധികളായ വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി, പി വേണുഗോപാലൻ, ടി ബാലകൃഷ്ണൻ നായർ, കെ ഷഫീഖ്, വി കാർത്തികേയൻ, അജിത്, പി പി രാമചന്ദ്രൻ, പി പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല സ്വാഗതവും വൈസ് ചെയർമാൻ കെ ടി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.