നാദാപുരം: മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കല്ലാച്ചി മത്സ്യ മാർക്കറ്റും മത്സ്യ ബൂത്തും അടച്ചു. മാർക്കറ്റിലെ മുഴുവൻ തൊഴിലാളികളോടും പരിശോധനയ്ക്ക് വിധേയരാവാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
നാദാപുരത്ത് 12 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്യാട് 4 പേർക്കും വളയത്ത് കല്ലുനിരയിലെ മാവേലി സ്റ്റോർ ജീവനക്കാർ ഉൾപ്പെടെ 4 പേർക്കും ചെക്യാട് നാല് പേർക്കും കൊവിഡ് ബാധിച്ചു.