കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എ ബി വി പി കോഴിക്കോട് ജില്ലാ സമിതി ആവശ്യപ്പെട്ടു.
ഈ വിദ്യാർഥികളുമായി സമ്പർക്കത്തിൽ വന്ന വിദ്യാർത്ഥികളും പരീക്ഷാഹാളിലുണ്ടായിരുന്ന അദ്ധ്യാപകരും ക്വാറന്റൈനിൽ പോകേണ്ടി വരികയാണ്. കൃത്യമായ ആസൂത്രണവും തയാറെടുപ്പും ഇല്ലാതെ പരീക്ഷകൾ നടത്തുന്നത് നിറുത്തിവെക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.ടി. ശ്യാംശങ്കർ അഭ്യർത്ഥിച്ചു.