കോഴിക്കോട്: ജില്ലയിലെ കർഷകർ നേരിടുന്ന വന്യജീവിശല്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് എം.കെ രാഘവൻ എം.പി വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിനോട് ആവശ്യപ്പെട്ടു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും കർഷകരുടെ വിളകൾ കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. പ്രതിരോധ മാർഗങ്ങൾ കർഷകർ നോക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.