deth
സി.കെ. അബൂബക്കർ

രാമനാട്ടുകര: ചന്ദ്രിക ദിനപത്രം റിട്ട. റസിഡന്റ് എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായ സി. കെ. അബൂബക്കർ (66) രാമനാട്ടുകര വൈദ്യരങ്ങാടിയിലെ വസതിയിൽ നിര്യാതനായി. വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്നതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ ന്യൂസ് പേപ്പർ സെസൈറ്റി മെമ്പർ, രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫറോക്ക് അർബൻ ബാങ്ക്, രാമനാട്ടുകര റൂറൽ ഹൗസിംഗ് സെസെറ്റി എന്നിവയുടെ ഡയറക്ടറായിരുന്നു.

വൈദ്യരങ്ങാടി ​സോഷ്യോ ​ കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപകനാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ മെമ്പർ, ജില്ലാ കമ്മിറ്റി അംഗം, യുത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലം രാമനാട്ടുകര ചമ്മലിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യമാർ: റജിയത്ത്, പരേതയായ സുബൈദ. മക്കൾ: ഷഫീർ, ഷഹ്‌ന, ഷാഹിദ്. മരുമക്കൾ: ബിജു ബക്കർ അരക്കിണർ, ജസ്‌ന, റബീബ (കിഴിശ്ശേരി).

സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (ബാപ്പു),ഉസ്മാൻ, സെയ്തലവി (സെയ്ത് ).