സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കാർ പാതയോരത്തുള്ള വീടിന്റെ സൺഷെയ്ഡും തകർത്ത് മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ കൈപ്പഞ്ചേരി സ്വദേശി കരിം (46) നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് ബത്തേരി ടെക്നിക്കൽ സ്‌കൂളിന് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡിനേക്കാൾ താഴ്ന്ന സ്ഥലത്തുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. സൺഷെയ്ഡും തകർത്താണ് കാർ മുറ്റത്തേക്ക് പതിച്ചത്. കാറിൽ കുടുങ്ങിപോയ ഡ്രൈവറെ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ഫോട്ടോ---കാർ
നിയന്ത്രണം വിട്ട് മിറഞ്ഞ കാർ