laptop
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ലാപ്ടോപ്പുമായി ജസീലും സഹോദരനും

നരിക്കുനി: ഓൺലൈൻ പഠനം തടസപ്പെട്ടതോടെ സഹായം തേടിയ വിദ്യാർത്ഥിക്ക് ലാപ്‌ടോപ് തന്നെ വാങ്ങിക്കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് റഹീമിന്റെ മകൻ ജസീൽ അബൂബക്കറിനാണ് മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനമെത്തിത്.

'ഓൺലൈൻ പഠനത്തിന് ഫോൺ കിട്ടുന്നില്ല, അതിനാൽ പഠിക്കാൻ കഴിയുന്നില്ല,സഹോദരനോടും, സഹോദരിയോടും അടിപിടി കൂടേണ്ട അവസ്ഥ''. തുടങ്ങിയ കുഞ്ഞുകുഞ്ഞു പരാതികളാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഗൂഗിളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഫോൺ നമ്പറെടുത്ത് മെസേജ് അയക്കുകയായിരുന്നു.മെസേജ് മുഖ്യമന്ത്രി കണ്ടില്ലെന്നായിരുന്നു ജസീലിന്റെ വിചാരം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺകോളെത്തി. ഒടുവിൽ മൊബൈൽ ഫോൺ ആഗ്രഹിച്ച നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരൻ ജസീലിന് കിട്ടിയത് വില കൂടിയ ലെനോവ ലാപ്‌ടോപ് !. മുഖ്യമന്ത്രി കൊടുത്ത ലാപ്‌ടോപ്പ് ഉപയോഗിച്ച് അൽപ്പം ഗമയിലാണ് ഇപ്പോൾ ജസീലിന്റെ പഠിത്തം.