bjp
ബി.ജെ.പി കോടഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാല

കോടഞ്ചേരി:ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത്
നേതൃത്വ ശിൽപ്പശാല നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
വിജയരാഘവൻ പള്ളിത്താഴെ അദ്ധ്യക്ഷത വഹിച്ചു.മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് രാജിവെച്ചു ബി.ജെ.പിയിൽ ചേർന്ന ബിനി വിജയൻ ചാമവിളയിൽ, രാഹുൽ ജോർജ് പൂമറ്റത്തിൽ, വിബീഷ് വേലംകുന്നേൽ എന്നിവരെ ഗിരീഷ് തേവള്ളി ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കൽ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രടറി മനുസുന്ദർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ബേബി വടക്കയിൽ, പ്രേംരാജ് കല്ലൂപറമ്പിൽ, ദേവസ്യ കുന്നുംപുറത്ത്, അനീഷ് .ടി.എസ്, പൊന്നപ്പൻ കുളത്തുപ്പിള്ളിൽ, സുബീഷ് ഇലവുങ്കൽ , മിനിത.കെ.എം എന്നിവർ

പ്രസംഗിച്ചു.സതീഷ് മേലേപ്പുറത്ത് സ്വാഗതവും അനീഷ് നൂറാംതോട് നന്ദിയും പറഞ്ഞു.