മുക്കം:ഭാരതീയ മസ്ദൂർ സംഘം മുക്കം മേഖലാ സമ്മേളനം നടത്തി. നീലേശ്വരം ഗ്രാമജ്യോതി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.രാജൻ, കെ.പ്രഹ്ളാദൻ , കെ.പി.ഗിരീഷ് , വിപിൻ മണാശ്ശേരി, എം.സി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി.ഗിരീഷ് (പ്രസിഡന്റ്), വിപിൻ മണാശ്ശേരി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിനും ചർച്ചയ്ക്കും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ പ്രേമൻ നേതൃത്വം നൽകി.