veedu
വീടുകളിൽ നടന്ന അണുനശീകരണം

താമരശ്ശേരി: പരപ്പൻ പൊയിൽ വാടിക്കൽ ബി.ജെ.പി കമ്മിറ്റിയും സേവാഭാരതിയും സംയുക്തമായി കൊവിഡ് സ്ഥിരീകരിച്ച മേടാത്ത് ഇളംകുറിഞ്ഞിയിൽ, പൊക്കാൻ തൊടുക എന്നീ ഭാഗങ്ങളിലെ വീടും പരിസരവും അണുവിമുക്തമാക്കി. വി.എച്ച്.പി കോഴിക്കോട് ജില്ല സേവാപ്രമുഖ് പൊൽപ്പാടത്തിൽ സുനിൽകുമാർ നേതൃത്വം നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വത്സൻ മേടോത്ത്, കുന്നുമ്മൽ സുനി, വിജയൻ മേടോത്ത്, എം. പ്രകാശൻ എന്നിവർ സംബന്ധിച്ചു.