covid

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 869 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 845 പേർക്കാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിൽ 6,235 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവർത്തകർ വൈറസ് ബാധിതരായി. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 16 പേർക്കും പോസിറ്റീവായി.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 733 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,444 ആയി.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 295 (ചെറുവണ്ണൂർ,കൊളത്തറ , കൊമ്മേരി, നല്ലളം, പുതിയറ, കല്ലായി, പയ്യാനക്കൽ, മാങ്കാവ്, തൊണ്ടയാട്, നടക്കാവ്, തിരുവണ്ണൂർ, മലാപ്പറമ്പ്, ചേവായൂർ, മെഡിക്കൽ കോളേജ്, മായനാട്, ചെലവൂർ, റാം മോഹൻ റോഡ്, വെങ്ങാലി, വെസ്റ്റ്ഹിൽ, ചാലപ്പൂറം, ഗോവിന്ദപുരം, എലത്തൂർ, മേരിക്കുന്ന്, പുതിയങ്ങാടി, പാവങ്ങാട്, അരക്കിണർ, പൊക്കുന്ന്, എരഞ്ഞിക്കൽ, അത്താണിക്കൽ, കോട്ടപറമ്പ്, കുണ്ടുങ്ങൽ, ചക്കുംകടവ്, തടമ്പാട്ടുത്താഴം, കോവൂർ, തിരുത്തിയാട്, കാരപ്പറമ്പ്, പൊറ്റമ്മൽ, ചേവരമ്പലം, എടക്കാട്, കുണ്ടുപ്പറമ്പ്, പൊക്കുന്ന്, ആഴ്ചവട്ടം, പന്നിയങ്കര, മീഞ്ചന്ത,അരീക്കാട് നോർത്ത്, അരീക്കാട്, കുണ്ടായിത്തോട്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട് ,
അരക്കിണർ, മാത്തോട്ടം, കുറ്റിച്ചിറ, കപ്പക്കൽ, പയ്യാനക്കൽ, ചാലപ്പുറം, വലിയങ്ങാടി, എരഞ്ഞിപ്പാലം, നടക്കാവ്, വെസ്റ്റ്ഹിൽ,എടക്കാട്, പുതിയങ്ങാടി), പുതുപ്പാടി 43, വടകര 40, ഫറോക്ക് 39, കക്കോടി 37, ഒളവണ്ണ 36, ചോറോട് 33, ഒഞ്ചിയം 28, മണിയൂർ 19, കടലൂണ്ടി 16, തുറയൂർ 16, ഉണ്ണിക്കുളം 15, കൊയിലാണ്ടി 14, അഴിയൂർ 13, രാമനാട്ടുകര 13, കോടഞ്ചേരി 11, പെരുമണ്ണ 10, ഏറാമല 9, പേരാമ്പ്ര 9, പെരുവയൽ 8, കൊടിയത്തൂർ 7, കുറ്റ്യാടി 7, ചേളന്നൂർ 7, നരിപ്പറ്റ 6, ചെറുവണ്ണൂർ - ആവള 6, പുറമേരി 6, വേളം 6, കുന്ദമംഗലം 5, മുക്കം 5, പയ്യോളി 5.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 1, കടലുണ്ടി 1, രാമനാട്ടൂകര 1, ഒളവണ്ണ 1, തിരുവളളൂർ 1, ഉള്ള്യേരി 1, വേളം 1.