img20201023
കറുത്തപറമ്പ് - മുരിങ്ങംപുറായി റോഡ് പ്രവൃത്തി സവാദ് ഇബ്രാഹിം, ഐഷലത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യത്തിന് വിരാമമിട്ട് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ്, മുരിങ്ങംപുറായി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എള്ളങ്ങൽ -പൂവത്തിക്കൽ - മലാംകുന്ന് റോഡിന്റെ അവസാന നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. എള്ളങ്ങൽ മുതൽ കണ്ണാട്ടുകുഴി വരെയുള്ള ഭാഗം രണ്ട് വർഷം മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയതാണ്. ബാക്കി ഭാഗമാണ് ഇപ്പോൾ പ്രവൃത്തി ആരംഭിച്ചത്.പഞ്ചായത്ത് അംഗങ്ങളായ സവാദ് ഇബ്രാഹിം ഐഷലത എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചുകുഞ്ഞ്, ലീല മാലാംകുന്ന്, പുഷ്പ, നിഷ ചന്ദ്രബോസ്, അമ്മിണി ,സരോജിനി മാലാംകുന്ന് എന്നിവർ സംബന്ധിച്ചു.