കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഒാഫീസിൽ ഇവരുമായി സമ്പർക്കമുണ്ടായിരുന്ന ജീവനക്കാർ ക്വാറന്റൈനിൽ പോയി. ചൊവ്വാഴ്ച മുതൽ ഓഫീസ് പ്രവർത്തനം ഭാഗികമാകും.