news
​ലോക്ക് ഡൗ​ണി​നെ​ തു​ട​ർ​ന്ന് ​അ​ട​ച്ചി​ട്ട​ ​പു​ൽ​പ്പ​ള്ളി​ ​വ​ണ്ടി​ക്ക​ട​വി​ലെ​ ​പ​ഴ​ശ്ശി​ ​മ്യൂ​സി​യം​ ​ഏ​ഴ് ​മാ​സ​ത്തി​നു​ശേ​ഷം​ ​ വീ​ണ്ടും​ ​തു​റ​ന്നപ്പോൾ

പു​ൽ​പ്പ​ള്ളി​:​ ​ലോ​ക്ക് ഡൗ​ണി​നെ​ തു​ട​ർ​ന്ന് ​അ​ട​ച്ചി​ട്ട​ ​പു​ൽ​പ്പ​ള്ളി​ ​വ​ണ്ടി​ക്ക​ട​വി​ലെ​ ​പ​ഴ​ശ്ശി​ ​മ്യൂ​സി​യം​ ​ഏ​ഴ് ​മാ​സ​ത്തി​നു​ശേ​ഷം​ ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​ ​വീ​ണ്ടും​ ​തു​റ​ന്നു.​ ​മ​റ്റ് ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മു​ത​ലാ​ണ് ​ഇ​വി​ടെ​യും​ ​തു​റ​ന്നു​കൊ​ടു​ത്ത​ത്.​ ​പ്ര​തി​ദി​നം​ 150​ ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് ​അ​നു​മ​തി. പ​ഴ​ശ്ശി​ ​രാ​ജാ​വി​ന്റെ​ ​ജീ​വ​ച​രി​ത്രം​ ​പ്ര​തി​ബാ​ധി​ക്കു​ന്ന​ ​പെ​യി​ന്റിം​ഗു​ക​ളും​ ​പു​ഷ്‌​പോ​ദ്യാ​ന​വു​മാ​ണ് ​ഇ​വി​ടു​ത്തെ​ ​പ്ര​ത്യേ​ക​ത.​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​പാ​ർ​ക്കും​ ​ഇ​വി​ടെ​യു​ണ്ട്. ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​യോ​ട് ​ചേ​ർ​ന്ന് ​ക​ന്നാ​രം​പു​ഴ​യു​ടെ​ ​തീ​ര​ത്താ​ണ് ​പ​ഴ​ശ്ശി​ ​മ്യൂ​സി​യം.​ ​പ​ഴ​ശ്ശി​യു​ടെ​ ​പൂ​ർ​ണകാ​യ​ ​പ്ര​തി​മ​ ​ഏ​റെ​ ​ആ​ക​ർ​ഷ​ക​മാ​യാ​ണ് ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്.​ ​വ​നാ​തി​ർ​ത്തി​യാ​യ​തി​നാ​ൽ​ ​കു​ളി​ർ​മ​യു​ള്ള​ ​കാ​ലാ​വ​സ്ഥ​യാ​ണ് ​ഇ​വി​ടെ.​ ​പാ​ർ​ക്കി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ ​സ​മ​യം​ ​വൈ​കി​ട്ട് 5​ ​വ​രെ​യാ​ണ്.​ ​ഡി.​ടി.​പി.​സി​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ ​ഇ​വി​ടെ​ ​വി​ഭാ​വ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.