
കോഴിക്കോട് : ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 497 പേർക്ക്. സമ്പർക്കം വഴി രോഗബാധ 476 പേർക്കാണ്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1023 പേർ കൂടി രോഗമുക്തരായി.
ഇന്നലെ രോഗബാധിതരായവരിൽ 15 പേരുടെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച് പേർക്കും പോസിറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിൽ 5108 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9907 ആയി കുറഞ്ഞു.
 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 133 ( എലത്തൂർ, മെഡിക്കൽ കോളേജ്, വെസ്റ്റ്ഹിൽ, എടക്കാട്, എരഞ്ഞിക്കൽ, കുണ്ടുങ്ങൽ, കുതിരവട്ടം, കോട്ടൂളി, കല്ലായി, ചേവായൂർ, മലാപ്പറമ്പ്, മൊകവൂർ, കരുവിശ്ശേരി, സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ്, നല്ലളം, കിണാശ്ശേരി, വേങ്ങേരി, നടക്കാവ്, മാത്തോട്ടം, മാങ്കാവ്, പന്നിയങ്കര, കൊളത്തറ, അശോകപുരം, ബേപ്പൂർ, ചക്കുംകടവ്, തിരുവണ്ണൂർ, ചേവരമ്പലം, ഗോവിന്ദപുരം, കോട്ടപ്പറമ്പ്, ചെലവൂർ, പൊക്കുന്ന്, പാലക്കോട്ടുവയൽ, മീഞ്ചന്ത, മാറാട്, പാറോപ്പടി, പൊറ്റമ്മൽ, പന്നിയങ്കര, ബേപ്പൂർ, മാറാട്, ചക്കുംകടവ്, തിരുത്തിയാട്, തോപ്പയിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി), പെരുമണ്ണ 64,പെരുവയൽ 62, കൊടുവളളി 33, ഒളവണ്ണ 25, രാമനാട്ടുകര 17, കുരുവട്ടൂർ 12, ചേളന്നൂർ 10, മേപ്പയ്യൂർ 9, കടലൂണ്ടി 9, ഉള്ള്യേരി 7, വളയം 7, ചേമഞ്ചേരി 6, കക്കോടി 6, കുന്നുമ്മൽ 5, തിരുവമ്പാടി 5.
 ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 3 (മലാപ്പറമ്പ്, ചേവായൂർ, അരക്കിണർ), രാമനാട്ടുകര 3, കടലുണ്ടി 2, ഒളവണ്ണ 2, ചെക്യാട് 1, ഫറോക്ക് 1, കൊടിയത്തൂർ 1, മാവൂർ 1, വില്യാപ്പളളി 1.