കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ.റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശാന്തിച്ചിറ മുണ്ടോട്ടുവൽ കുരിക്കത്തൂർ റോഡ്, പള്ളിത്താഴം ചാലിയാർ റോഡ്, കല്ലടമീത്തൽ പുതുക്കണ്ടിപ്പൊയിൽ റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കമായത്. മൂന്ന് റോഡുകൾക്കുമായി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരുവയൽ ഗ്രാമപഞ്ചായത്തിൽ 13 റോഡുകൾക്ക് 1.43 കോടി രൂപയുടെ അനുമതി ലഭിച്ചതായി പി.ടി.എ.റഹീം എം.എൽ.എ പറഞ്ഞു.പെരുവയൽ പഞ്ചായത്ത് പ്രസിഡന്റെ വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. മനോഹരൻ, സി.ടി.സുകുമാരൻ, കെ.പി. അപ്പു, മിനി ശ്രീകുമാർ, എം.എം.പ്രസാദ്, വി.പി.അരവിന്ദാക്ഷൻ, പി.സന്തോഷ് കുമാർ, എം.ടി.മാമുക്കോയ, ബിജു കല്ലട, പി.ബഷീർ, കെ.സജീഷ് എന്നിവർ പ്രസംഗിച്ചു.