
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു.
സ്വപ്‌നയെയും സന്ദീപിനെയും കുറിച്ച് അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ മാത്രമാണ്. ഏതെങ്കിലും പ്രതികളെ വിളിക്കുകയോ അവർ തന്നെ വിളിക്കുയോ ചെയ്തിട്ടില്ല. ഇപ്പോൾ ഉയർന്നുവരുന്ന ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം.
കസ്റ്രംസ് ചോദ്യം ചെയ്ത കൊടുവള്ളിയിലെ കൗൺസിലർ കാരാട്ട് ഫൈസൽ തന്റെ ബന്ധുവല്ല. അയൽവാസിയെന്ന നിലയിലും കൗൺസിലർ എന്ന നിലയിലുമാണ് അദ്ദേഹവുമായുള്ള ബന്ധം.