photo
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊരു പരിപ്രേക്ഷ്യം ലഘുലേഖയുടെ ബാലുശ്ശേരി മേഖലാ പ്രകാശനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവ്വഹിക്കുന്നു

ബാലുശേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊരു വികസന പരിപ്രേക്ഷ്യം ലഘുലേഖയുടെ ബാലുശ്ശേരി മേഖലാതല പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. സുധാകരൻ ഏറ്റുവാങ്ങി. പരിഷത്ത് ബാലുശ്ശേരി മേഖല പ്രസിഡന്റ് ഇ.പി. പത്മനാഭൻ,​ സെക്രട്ടറി സി. സത്യനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ പാർവ്വതി, കെ. ദാസാനന്ദൻ,​ പ്രജീഷ് കണ്ണാടിപ്പൊയിൽ എന്നിവർ പങ്കെടുത്തു.