
കോഴിക്കോട്: കൊവിഡ് കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലായതോടെ കാലിക്കറ്റ് സർവകലാശാല ഓഫീസുകൾ ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുതു വരെ പ്രവർത്തിക്കില്ല. 27 മുതൽ നവംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബർ 3 മുതൽ നടക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
അവശ്യസർവീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെൽത്ത് സെന്റർ, ആംബുലൻസ്, എൻജിനീയറിംഗ് വിഭാഗം, വാട്ടർ/ഇലക്ട്രിസിറ്റി, പരീക്ഷ ഭവൻ, ഫിനാൻസ് തുടങ്ങിയവ ചുരുക്കം ജീവനക്കാരെ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. ജീവനക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യും. ഔദ്യോഗിക മീറ്റിംഗുകളും മാറ്റി വെച്ചിട്ടുണ്ട്.