
കോഴിക്കോട്: മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ സംവരണം നടപ്പാക്കിയത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നത് ഏതെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തതയില്ല. എൻ. ഡി.എ സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് നിലപാട് വ്യക്തമാക്കുമെന്നും രമേശ് പറഞ്ഞു.
സാമ്പത്തികസംവരണം
യോഗക്ഷേമസഭ
സ്വാഗതം ചെയ്തു
കാലടി : പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ കേരള സർക്കാരിനെ യോഗക്ഷേമ സഭ സംസ്ഥാന കമ്മറ്റി അനുമോദിച്ചു. പാവപ്പെട്ട മുന്നാക്ക സമുദായങ്ങൾക്കാകെ ആശ്വാസകരമാണിത്. പുതിയ വിജ്ഞാപനങ്ങളിൽ സാമ്പത്തിക സംവരണം ഉൾപ്പടുത്താൻ പി.എസ്.സി തയ്യാറാകണമെന്നും യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ടി .ആർ. വല്ലഭൻ നമ്പൂതിരിപ്പാട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.